Kerala
വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധന; സംസ്ഥാനത്തെ ബാറുകള്‍ നാളെ മുതല്‍ അടച്ചിടും
തിരുവനന്തപുരം | വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ബാറുകള്‍ നാളെ മുതല്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷനാണ് ബാറുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. മാര്‍ജിന്‍ വര്‍ധന കനത്ത നഷ്ടമുണ്ടാക്കുമെന്ന് ബാര്‍ ഹോട്ടല്‍ ഉടമകളുടെ യോഗം വിലയിരുത്തി. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും മദ്യവില്‍പന നിര്‍ത്തിവച്ചേക്കുമെന്നാണ് സൂചന.
ബാറുകളുടെത് എട്ടില്‍ നിന്ന് 25 ശതമാനവും കണ്‍സ്യൂമര്‍ ഫെഡിന്റെത് 20 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്. വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചപ്പോഴും ചില്ലറ വില ഉയര്‍ത്താന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകളുടെയും പ്രശ്‌നം.
---- facebook comment plugin here -----




