Ongoing News
സ്‌പെയിനിന് വീണ്ടും സമനില കുരുക്ക്; ഇക്കുറി പൂട്ടിയത് പോളണ്ട്

സെവിയ്യ | യൂറോ കപ്പില്‍ വീണ്ടും സമനിലയില്‍ കുരുങ്ങി മുന്‍ ചാമ്പ്യന്മാരായ സ്പെയിന്‍. ഇക്കുറി പോളണ്ടിന് മുന്നിലാണ് സ്‌പെയിന്‍ സമനില വഴങ്ങിയത് (1-1). 25 ാം സ്‌പെയിനിന്റെ ഗോള്‍ പിറന്നത്. അല്‍വാരോ മൊറാട്ടയായിരുന്നു സ്‌കോറര്‍. ജെറാഡ് മൊറേനോയുടെ സുന്ദരമായ പാസില്‍ നിന്നായിരുന്നു ഗോള്‍. വലത് വിംഗിലൂടെ വെട്ടിച്ചു കയറിയ മൊറേനൊ പോളണ്ട് പ്രതിരോധത്തെ തകര്‍ത്ത് അളന്നുമുറിച്ച പാസ് നല്‍കുകകയായിരുന്നു. ഗോളിലേക്ക് കാലുവെച്ചു കൊടുക്കേണ്ട പണിയേ മൊറാട്ടക്കുണ്ടായിരുന്നുള്ളൂ. ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചെങ്കിലും പിന്നീട് വാറിന്റെ സഹായത്തോടെ ഗോള്‍ അനുവദിക്കുകയായിരുന്നു.
43 ാം മിനുട്ടില്‍ പോളണ്ട് മുന്‍നിര താരം കരോല്‍ സ്വിഡേര്‍സ്‌കിയുടെ ഗോളിലേക്കുള്ള ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. ലെവന്‍ഡോസ്‌കിയുടെ റീബൗണ്ട് സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സിമോണ്‍ രക്ഷപ്പെടുത്തി. എന്നാല്‍ 54 ാം മിനുട്ടില്‍ പോളണ്ട് സമനില കണ്ടെത്തി. വലത് വിംഗില്‍ നിന്ന് കാമില്‍ ജോസ്വിയാകിന്റെ ക്രോസ് അതിവിദഗ്ധമായി ലെവന്‍ഡോവ്സ്‌കി ഗോളിലേക്ക് ചെത്തിയിട്ടപ്പോള്‍ സ്പാനിഷ് ഗോളി നിസ്സഹായനായി. 57 ാം മിനുട്ടില്‍ ലീഡ് നേടാനുള്ള മികച്ച അവസരം മൊറെനോ കളഞ്ഞുകുളിച്ചു. മൊറേനൊയെ ബോക്സില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടി കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങുകയായിരുന്നു. മൊറേനൊ തന്നെയാണ് കിക്കെടുത്തിരുന്നത്. പോസ്റ്റില്‍ തട്ടിവന്ന പന്തില്‍ മൊറാട്ട കാല്‍ വച്ചെങ്കിലും പുറത്തേക്കാണ് പോയത്. കി ന്നുള്ള തിരിച്ചു