Covid19
ലോക്ക്ഡൗണ്‍ അവസാനിപ്പിച്ച് അടുത്ത മാസം മുതല്‍ സ്‌കൂളുകളും കോളജുകളും തുറക്കാന്‍ തെലങ്കാന

ഹൈദരാബാദ് | ലോക്ക്ഡൗണ്‍ പൂര്‍ണമായും ഒഴിവാക്കാനും അടുത്ത മാസം മുതല്‍ സ്‌കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ച് തെലങ്കാന സര്‍ക്കാര്‍. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായിരുന്നു തെലങ്കാന. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ നേരിട്ട് എത്തുന്ന രീതിയില്‍ തുറക്കാനാണ് തീരുമാനം.
കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ സ്‌കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ് സംസ്ഥാനത്ത്. രാജ്യത്ത് പലയിടങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ലോക്ക്ഡൗണ്‍ സമയത്ത് ഏര്‍പ്പെടുത്തിയ മുഴുവന്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്നുചേര്‍ന്ന മന്ത്രിസഭയാണ് തീരുമാനങ്ങളെടുത്തത്. വെള്ളിയാഴ്ച സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.14 ശതമാനം മാത്രമായിരുന്നു. പ്രതിദിന കൊവിഡ് കേസുകളാകട്ടെ 1,400 ആയിരുന്നു.
---- facebook comment plugin here -----