Connect with us

Ongoing News

സ്ലൊവാക്യയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് സ്വിഡന്‍; പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി

Published

|

Last Updated

സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ് | യൂറോ കപ്പ് ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ സ്ലൊവാക്യയെ സ്വീഡന്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ഇതോടെ സ്വീഡന്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.

77ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെയായിരുന്നു സ്വീഡന്റെ വിജയഗോള്‍. എമില്‍ ഫോര്‍സ്ബര്‍ഗാണ് ഗോള്‍ നേടിയത്. 75ാം മിനിറ്റില്‍ സ്വീഡിഷ് താരം റോബിന്‍ ക്വയ്‌സണെ സ്ലൊവാക്യന്‍ ഗോളി മാര്‍ട്ടിന്‍ ഡുബ്രാവ്ക ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയാണ് സ്വീഡന്റെ വിജയം. സ്ലൊവാക്യയുടെ മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിക്കാന്‍ സ്വീഡന്‍ താരങ്ങള്‍ക്ക് സാധിച്ചു. എന്നാല്‍ ഗോളാക്കാന്‍ ലഭിച്ച മികച്ച അവസരങ്ങള്‍ പലതും ഫലവത്താക്കാന്‍ സ്വീഡന് കഴിഞ്ഞില്ല. 13ാം മിനിറ്റില്‍ സ്വീഡന്റെ ലസ്റ്റിഗും 27ാം മിനിറ്റില്‍ ബെര്‍ജിനും അവസരം പാഴാക്കി. ഒരു ഗോള്‍ വഴങ്ങിയെങ്കിലും സ്ലൊവാക്യന്‍ ഗോളി മാര്‍ട്ടിന്‍ ഡുബ്രാവ്കയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Latest