Connect with us

Ongoing News

മൊബ്വോയ് ടിക് വാച്ച് ഇ 3 ഇന്ത്യയില്‍ അവതരിപ്പിച്ചു

Published

|

Last Updated

മുംബൈ | മൊബ്വോയ് കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച് ടിക് വാച്ച് ഇ 3 ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗണ്‍ വെയര്‍ 4100 ചിപ്പും ഗൂഗിള്‍ വെയര്‍ ഒഎസുമാണ് ടിക് വാച്ച് ഉറപ്പുനല്‍കുന്നത്. വാച്ചിന് 1 ജിബി റാമും 8 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉണ്ടായിരിക്കും. കൂടാതെ ഹൃദയമിടിപ്പ് നിരീക്ഷിക്കാനും എസ് പി ഒ 2 നില അറിയുന്നതിനുള്ള സെന്‍സറും വാഗ്ദാനം ചെയ്യുന്നു.

ടിക് വാച്ചിന് 1.3 ഇഞ്ച് (360×360 പിക്‌സല്‍) എല്‍സിഡി സ്‌ക്രീനും 2.5 ഡി ഗ്ലാസുമാണുള്ളത്. ടിക് വാച്ച് ഇ3 ഗൂഗിളിന്റെ വെയര്‍ ഒഎസിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതുകൊണ്ട് ഗൂഗിള്‍ പേ, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ ഫിറ്റ്, എന്‍എഫ്‌സി പേയ്‌മെന്റുകള്‍ക്കുള്ള പിന്തുണയും ഈ ഉപകരണത്തില്‍ ഉണ്ട്. ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ച് സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ നിയന്ത്രിക്കാനും സാധിക്കും. തേര്‍ഡ് പാര്‍ട്ടി ആപ്പുകളായ സ്‌പോര്‍ട്ടിഫൈ, സ്ട്രാവ, ടെലിഗ്രാം എന്നിവയും ഉപയോഗിക്കാം.

സ്മാര്‍ട്ട് വാച്ചിന് മൈക്രോഫോണും സ്പീക്കറും ഉള്ളതുകൊണ്ട് കോളുകള്‍ സ്വീകരിക്കാനും കഴിയും. ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, എസ്പി ഒ 2 മോണിറ്ററിംഗ് എന്നിവയുള്‍പ്പെടെ ബില്‍റ്റ് ഇന്‍ ടിക്‌സെന്‍ സ്‌ട്രെസ് മോണിറ്ററിംഗ് ആപ്ലിക്കേഷനും ഇതിലുണ്ട്. കൂടാതെ 20 വര്‍ക്ക്ഔട്ട് മോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആക്‌സിലറോമീറ്റര്‍, ഗൈറോ സെന്‍സര്‍, ലോലേറ്റന്‍സി ഓഫ്‌ബോഡി സെന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള സെന്‍സറുകള്‍ ഉപകരണത്തില്‍ ഉള്‍പ്പെടും. ജിപിഎസ്, ഗ്ലോനാസ്, വൈഫൈ 802.11 ബി / ജി / എന്‍ എന്നിവ ഉപകരണത്തിലെ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്.

ടിക് വാച്ച് ഇ 3 സ്മാര്‍ട്ട് വാച്ച് 19,999 രൂപയ്ക്ക് മൊബ്വോയ് വെബ്‌സൈറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്.