National
രാഹുല്‍ ഗാന്ധി ഇന്ന് ചെന്നിത്തലയെ കാണും

ന്യൂഡല്‍ഹി | പ്രതിക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടതില്‍ അതൃപ്തിയിലുള്ള രമേശ് ചെന്നിത്തലയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്ച ഇന്ന് നടക്കും. രാഹുല്‍ ഗാന്ധി വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് ചെന്നിത്തല ഡല്‍ഹിയിലെത്തിയത്. ഇന്ന് ഉച്ചയോടെയാണ് കൂടിക്കാഴ്ച.
വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കേണ്ടി വന്ന സാഹചര്യം രാഹുല്‍ കൂടിക്കാഴ്ചയില്‍ വിശദീകരിക്കും. മാറ്റം വേണമെന്ന പൊതുവികാരമാണ് ഹൈക്കമാന്‍ഡിന് ലഭിച്ച സന്ദേശങ്ങളില്‍ ഉണ്ടായിരുന്നത് എന്ന കാര്യം ബോധ്യപ്പെടുത്തും. പുതിയ ചുമതലകള്‍ നല്‍കുന്നതില്‍ രമേശ് ചെന്നിത്തലയുടെ നിലപാടുകൂടി അറിഞ്ഞ് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നാണ് വ്യക്തമാകുന്നത്.
---- facebook comment plugin here -----