Connect with us

Covid19

ബ്ലാക്ക് ഫംഗസ്; മുംബൈയില്‍ മുന്ന് കുട്ടികളുടെ കണ്ണുകള്‍ നീക്കം ചെയ്തു

Published

|

Last Updated

മുംബൈ  ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ മൂന്ന് കുട്ടികളുടെ കണ്ണുകള്‍ ശസ്ത്രക്രിയയിലൂട നീക്കം ചെയ്തു. മൂന്നു കുട്ടികളുടെയും ഓരോ കണ്ണുകള്‍ വീതമാണ് നീക്കം ചെയ്തത്. മുംബൈയിലെ രണ്ടു ആശുപത്രികളിലായി നടന്ന ശസ്ത്രക്രിയയില്‍ നാല്, ആറ്, 14 എന്നിങ്ങനെ പ്രായമുള്ള കുട്ടികളുടെ കണ്ണുകളാണ് നീക്കം ചെയ്തതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ശസ്ത്രക്രിയക്ക് വിധേയരായവരില്‍ നാല് വയസും ആറ് വയസുമുള്ള കുട്ടികള്‍ പ്രമേഹ ബാധിതരായിരുന്നില്ല. 14കാരി മാത്രമാണ് പ്രമേഹബാധിതയായിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

 

 

Latest