Kerala
ആർ സി സിയില്‍ ലിഫ്റ്റ് തകര്‍ന്ന് പരുക്കേറ്റ യുവതി മരിച്ചു

തിരുവനന്തപുരം | ആര്‍ സി സിയില്‍ ലിഫ്റ്റ് തകര്‍ന്നുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പത്തനാപുരം സ്വദേശിനി നജീറ(21)യാണ് മരിച്ചത്. മെയ് 15നായിയിരുന്നു അപകടം. അറ്റകുറ്റ പണിക്കായി നിര്‍ത്തിയിട്ടിരുന്ന ലിഫ്റ്റില്‍ കയറിയപ്പോഴാണ് അപകടം. എന്നാല്‍ ലിഫ്റ്റില്‍ കയറരുതെന്ന മുന്നറിയിപ്പു ബോര്‍ഡുകളൊന്നും മുന്നില്‍ സ്ഥാപിച്ചിരുന്നില്ല.
ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ എത്തിയപ്പോഴാണ് യുവതി അപകടത്തില്‍പ്പെട്ടത്. മാരകമായി പരുക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് മരണം
---- facebook comment plugin here -----