Connect with us

Kerala

നാളെ മുതല്‍ കെ എസ് ആര്‍ ടി സി പരിമിത സര്‍വീസ് തുടങ്ങും; വ്യാപനം കൂടിയ ഇടങ്ങളില്‍ സ്റ്റോപ്പില്ല

Published

|

Last Updated

തിരുവനന്തപുരം | ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി സംസ്ഥാനത്തുടനീളം പരിമിത സര്‍വീസ് നടത്തും.യാത്രക്കാര്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളിലേക്കാമ് സര്‍വീസ് ഉണ്ടാവുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും സര്‍വീസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സി, ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കൂടിയ) പ്രദേശങ്ങളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല.

ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് നിലവിലെ ഡ്യൂട്ടി പാറ്റേണ്‍ തുടരും. എന്നാല്‍ ഓര്‍ഡിനറി ബസുകളില്‍ 12 മണിക്കൂര്‍ എന്ന നിലയില്‍ യാത്രാക്കാരുടെ ആവശ്യാനുസരണമാകും സര്‍വീസ് നടത്തുക. യാത്രാക്കാര്‍ കൂടുതലുള്ള തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും.

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെ നടത്തുകയില്ല. ഞായറാഴ്ച ഉച്ച്ക്ക് ശേഷം ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കും.

---- facebook comment plugin here -----

Latest