Connect with us

Kerala

എസ് ഐ യു സി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ എസ് ഇ ബി സി പട്ടികയില്‍ ഉള്‍പ്പെടുത്തും

Published

|

Last Updated

തിരുവനന്തപുരം | എസ് ഐ യു സി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ക്കുള്ള അഡ്മിഷന്‍, എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നിവയ്ക്ക് എസ് ഇ ബി സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനാവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച് അടിയന്തിരമായി നടപ്പില്‍ വരുത്തുവാന്‍ പിന്നോക്ക സമുദായ ക്ഷേമം, ഉന്നത വിദ്യാഭ്യാസം, ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കും.

സമയബന്ധിതമായി ഇക്കാര്യം പൂര്‍ത്തിയാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈ വിഭാഗത്തെ ഒ.ബി.സി. പട്ടികയില്‍പ്പെടുത്തി ഉദ്യോഗനിയമനത്തില്‍ സംവരണാനുകൂല്യം നേരത്തെ അനുവദിച്ചിട്ടുണ്ട്.

കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിക്ക് 1,064.83 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കാനും യോഗത്തില്‍ തീരുമാനമായി. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് കെ എഫ് ഡബ്ല്യൂവില്‍ നിന്ന് 228.76 കോടി രൂപ വായ്പയെടുക്കും.

Latest