Connect with us

Kerala

ലക്ഷദ്വീപില്‍ അനുമതി പോലും ചോദിക്കാതെ ഭൂമി ഏറ്റെടുക്കലിന് നീക്കം

Published

|

Last Updated

കവരത്തി | വികസനത്തിന്റെ പേര് പറഞ്ഞ് ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങി. ഉടമകളുമായി ഒരു വിധത്തിലുള്ള ചര്‍ച്ചകളും നടത്താതെ, അനുമതി പോലും ചോദിക്കാതെ വികസന കാര്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുന്നു എന്ന് പറഞ്ഞാണ് നടപടികള്‍. പല സ്വകാര്യ വ്യക്തികളുടേയും ഭൂമിയില്‍ ചുവന്ന കൊടികുത്തിയതായി ദ്വീപ് വാസികള്‍ പറഞ്ഞു.

അഡ്മിനിസ്ടേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത്തരം നടപടികള്‍.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പോരെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രദേശിക ഭരണകര്‍ത്തക്കളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ശക്തമായ നടപടികള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയതായുമാണ് വിവരം. നേരത്തെ സ്ഥലം ഏറ്റെടുക്കലിനെതിരെ നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇത് സംബന്ധിച്ച കേസും ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോള്‍ വീണ്ടും ഭൂമി ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നത്.

അതിനിടെ ലക്ഷദ്വീപില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി പേരെ പിരിച്ചുവിട്ട അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേലിന്റെ സാമ്പത്തി ധൂര്‍ത്തിന്റെ വാര്‍ത്തയും പുറത്തുവന്നു. കഴിഞ്ഞ ഫ്രെബ്രുവരില്‍ ദാമന്‍ ദിയു ദ്വീപിലേക്കുള്ള ഒരു യാത്രക്കായി അദ്ദേഹം ചെലവഴിച്ചത് 23.21 ലക്ഷം രൂപയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. കോസ്റ്റ്ഗാര്‍ഡിന്റെ ഡ്രോണിയര്‍ വിമാനത്തിലാണ് അദ്ദേഹം ദ്വീപിലെത്തിയത്. ഈ ഒരു വിമാന യാത്രക്ക് മാത്രമാണ് അദ്ദേഹം 23.21 ലക്ഷം ചെലവഴിച്ചത്. ദാമന്‍ ദിയുവിലെ ഉദ്യോഗസ്ഥരാണ് പ്രഫുല്‍ പട്ടേലിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയെത്.

നിലവില്‍ ദാമന്‍ ദിയൂവിലെ കൂടി അഡ്മനിസ്ട്രേറ്ററാണ് പ്രഫുല്‍ പട്ടേല്‍. കൂടാതെ 400 കോടിയുടെ നിര്‍മാണ കരാറുകള്‍ സ്വന്തക്കാര്‍ക്ക് നല്‍കിയെന്നും അഡ്മിനിസ്ട്രേറ്ററുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ 17.5 കോടി രൂപ ചെലവഴിച്ചുവെന്നും ആരോപണമുണ്ട്. ഇത് സംബന്ധിച്ച വിശദമായ പരാതി ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് നല്‍കിയതായാണ് വിവരം

 

 

---- facebook comment plugin here -----

Latest