Saudi Arabia
ഹജ്ജ് 2021: 24 മണിക്കൂറിനിടെ അപേക്ഷകരുടെ എണ്ണം 450,000 കവിഞ്ഞു

മക്ക | കൊവിഡ് വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ സ്വദേശികള്‍ക്കും സഊദിയില്‍ കഴിയുന്ന വിദേശികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തി ഹജ്ജിനുള്ള രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതോടെ 24 മണിക്കൂറിനിടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷിച്ചവരുടെ എണ്ണം 4,50,000 കവിഞ്ഞതായി സഊദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.അനുവദിക്കപ്പെട്ട എണ്ണത്തിന്റെ ഏഴര ഇരട്ടിയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഈ വര്‍ഷം സ്വദേശികളും വിദേശികളുമടക്കം 60,000 തീര്‍ഥാടകര്‍ക്കാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതിയുള്ളത്. അപേക്ഷകരില്‍ 60 ശതമാനം പുരുഷന്‍മാരും 40 ശതമാനം സ്ത്രീകളുമാണ്, ഇരുപത്തിനാല് മണിക്കൂര്‍ പിന്നിട്ടതോടെ അനുവദിക്കപ്പെട്ട എണ്ണത്തിന്റെ ഏഴര ഇരട്ടി അപേക്ഷകളാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഹജ്ജിന് വേേു://ഹീരമഹവമഷ.വമഷ.ഴീ്.മെ എന്ന പോര്‍ട്ടല്‍ വഴി ജൂണ്‍ 23 (ദുല്‍ഖഅ്ദ് 13) ബുധനാഴ്ച രാത്രി 10 മണി വരെയാണ് പ്രാഥമിക രജിസ്ട്രേഷന് അവസരമുള്ളത്, തിരഞ്ഞടുക്കപെട്ടവരുടെ വിവരങ്ങള്‍ ജൂണ്‍ 25 (ദുല്‍ഖഅ്ദ് 15) വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിമുതല്‍ പോര്‍ട്ടലില്‍ ലഭ്യമാകും.തുടര്‍ന്ന് ആഭ്യന്തര ഹജ്ജ് സര്‍വീസ് കമ്പനികളിലും സ്ഥാപനങ്ങളിലും ബുക്ക് ചെയ്ത് പാക്കേജുകള്‍ വാങ്ങി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും,നടപടി ക്രമങ്ങള്‍ സുതാര്യമാക്കുന്നതിന് ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടിക്രമങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലായിരിക്കുമെന്നും, സഊദിയില്‍ താമസിക്കുന്ന 160ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ഹജ്ജിന് അവസരം നല്‍കുകയെന്നും മന്ത്രാലയം അറിയിച്ചു.