National
ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്രമന്ത്രിസഭയിലേക്ക്; തീരുമാനം ഉടന്‍

ന്യൂഡല്‍ഹി | കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലെത്തി ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവരെ ഉള്‍പ്പെടുതക്തി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. ഈ ആഴ്ചതന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളായ അമിത് ഷാ, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, സദാനന്ദ ഗൗഡ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പുനഃസംഘടന ഈയാഴ്ച തന്നെയുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അതൃപ്തരായ നേതാക്കളെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.ഒന്നിലധികം മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിമാരുടെ വകുപ്പുകള്‍ കുറക്കാനും ധാരണയായിട്ടുണ്ട്. മന്ത്രിമാരില്‍ ചിലരെ സംഘടനാ ചുമതലയിലേു മാറ്റുമെന്നും റിപ്പേര്‍ട്ടുകളുണ്ട്. എന്‍ ഡി എയില്‍ നിന്ന് ശിരോമണി അകാലിദള്‍, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ പുറത്തുപോയതുമടക്കമുള്ള ഒഴിവുകള്‍ക്കും പുനഃസംഘടനയല്‍ പരിഹാരമുണ്ടാക്കിയേക്കും.