Connect with us

First Gear

അഗ്നിപര്‍വത ഇന്ധനം പരീക്ഷിച്ച് സൂപ്പര്‍കാര്‍ നിര്‍മാതാക്കള്‍

Published

|

Last Updated

സ്റ്റോക്ക്‌ഹോം | അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുള്ള ലാവയില്‍ നിന്നുള്ള ജൈവ ഇന്ധനം സൂപ്പര്‍കാറില്‍ പരീക്ഷിക്കുന്നു. അള്‍ട്രാ ഹൈ വോള്‍ട്ടേജ് ബാറ്ററി പാക്കുമുണ്ടാകും. സ്വീഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഞ്ചല്‍ഹോം കമ്പനിയാണ് ഇത്തരമൊരു പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്.

സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ കോയ്‌നിസെഗ്ഗിന് വേണ്ടിയാണിത്. ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ മുന്‍ ഉദ്യോഗസ്ഥന്‍ ഇവാര്‍ ഹോര്‍ടെസ്‌കി ഇപ്പോള്‍ കോയ്‌നിസെഗ്ഗിന്റെ ഭാഗമാണ്. റെനോ, നെവാഡ, ഷാംഗ്ഹായ് എന്നിവിടങ്ങളിലെ ഇ- കാര്‍ ഫാക്ടറികളുടെ മേല്‍നോട്ടമാണ് ഇദ്ദേഹത്തിനുള്ളത്. 30 ലക്ഷം ഡോളര്‍ വില വരുന്ന സൂപ്പര്‍ കാറുകളാണ് കമ്പനി നിര്‍മിക്കാറുള്ളത്.

Latest