Connect with us

Science

ഒറ്റ ഫ്രെയിമില്‍ മൂന്ന് ഗ്യാലക്‌സികളുടെ അപൂര്‍വ ചിത്രവുമായി നാസ

Published

|

Last Updated

വാഷിംഗ്ടണ്‍ | മൂന്ന് വ്യത്യസ്ത ഗ്യാലക്‌സി(താരാപഥം)കളുടെ വിസ്മയിപ്പിക്കും ചിത്രം പങ്കുവെച്ച് നാസ. ഒറ്റ ചിത്രത്തിലാണ് മൂന്ന് ഗ്യാലക്‌സികളുമുള്ളത്. ഫോട്ടോയുടെ മധ്യഭാഗത്ത് വലതുവശത്തായി ഒന്നും മറ്റ് രണ്ടെണ്ണം താഴ്ഭാഗത്തെ വലതുമൂലയിലുമാണ്.

നാസയുടെ ഹബ്ള്‍ ടെലിസ്‌കോപിലെ വൈഡ് ഫീല്‍ഡ് ക്യാമറ 3 ഉപയോഗിച്ചാണ് ഫോട്ടോയെടുത്തത്. മധ്യത്തില്‍ കാണുന്ന ഗ്യാലക്‌സിയെ വര്‍ഗീകരിക്കാന്‍ പ്രയാസമാണ്. നമ്മുടെ ഗ്യാലക്‌സിയായ ക്ഷീരപഥത്തിന് സമാനമായ സര്‍പ്പിളാകൃതിയാണ് ചിലപ്പോള്‍ ഈ ഗ്യാലക്‌സിക്ക്.

മറ്റു ചിലപ്പോളിത് സര്‍പ്പിളാകൃതിക്കും അണ്ഡാകൃതിക്കും ഇടയിലുള്ള ലെന്റികുലാര്‍ ഗ്യാലക്‌സിയാകും. മറ്റൊരു ഗ്യാലക്‌സിയുമായി സംയോജിക്കുമ്പോഴാണ് സര്‍പ്പിളാകൃതിയിലുള്ള ഗ്യാലക്‌സി അണ്ഡാകൃതിയിലാകുന്നത്. മധ്യഭാഗത്തുള്ള ഗ്യാലക്‌സിയുടെ പേര് എന്‍ജിസി 4680 എന്നാണ്. മറ്റ് രണ്ട് ഗ്യാലക്‌സികള്‍ ഇതിന്റെ പാര്‍ശ്വഭാഗത്തേക്ക് വരികയായിരുന്നു.

Latest