Connect with us

Ongoing News

ഫ്രഞ്ച് ഓപണ്‍ കിരീടം ദ്യോകോവിച്ചിന്

Published

|

Last Updated

പാരീസ് | ഫ്രഞ്ച് ഓപണ്‍ പുരുഷ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിന്. ആദ്യരണ്ട് സെറ്റുകളിലും ദ്യോകോവിച്ചിനെ കീഴടക്കി അട്ടിമറി ജയം പ്രതീക്ഷിച്ച ഗ്രീക്ക് താരം സ്റ്റെഫാനോസ് സിസിപാസ് നിരാശനായി. അഞ്ച് സെറ്റ് നീണ്ട മത്സരത്തില്‍ 3- 2 എന്ന നിലക്കാണ് ദ്യോകോവിച്ച് വിജയിച്ചത്.

കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ റഫാല്‍ നദാലിനെ സെമിഫൈനലില്‍ വീഴ്ത്തിയായ ദ്യോകോവിച്ച് ഫൈനലിലും തേരോട്ടം തുടരുകയായിരുന്നു. 6-7, 2- 6, 6- 3, 6- 2, 6- 4 എന്നീ സ്‌കോറുകള്‍ക്കാണ് സ്‌റ്റെഫാനോസിനെ ദ്യോക്കോവിച്ച് കീഴടക്കിയത്.

ഇതോടെ 52 വര്‍ഷത്തിന് ശേഷം രണ്ട് തവണ നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും നേടുന്ന ആദ്യ താരമായിരിക്കുകയാണ് സെര്‍ബിയക്കാരനായ ദ്യോകോവിച്ച്. ദ്യോകോവിച്ചിന്റെ 19ാം ഗ്രാൻഡ്സ്ലാം കിരീടമാണിത്.