Connect with us

Kerala

കര്‍ണാടക മദ്യം കേരളത്തിലേക്ക് കടത്തി; രണ്ടുപേര്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട് | കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. രാമനാട്ടുകര അക്ഷയ വീട്ടില്‍ അനൂപ്, ഫറോക്ക് കുന്നത്ത് വീട്ടില്‍ ബിജേഷ് എന്നിവരെയാണ് മദ്യകുപ്പികള്‍ സഹിതം അറസ്റ്റ് ചെയ്തത്. അടിവാരത്ത് വച്ചാണ് പ്രതികള്‍ പിടിയിലായത്. ഇവരെ താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു.

കര്‍ണാടകയില്‍ മാത്രം വില്‍പന നടത്താന്‍ അനുമതിയുള്ള ഏഴ് ലിറ്റര്‍ മദ്യമാണ് താമരശ്ശേരി എക്‌സൈസ് റെയ്ഞ്ച് അധികൃതര്‍ കണ്ടെത്തിയത്. മദ്യം കടത്തിയ കെ എല്‍ 58 ബി 1256 സാന്‍ട്രോ കാര്‍ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കാറിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യകുപ്പികള്‍.

Latest