Connect with us

Covid19

സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; ചട്ടലംഘനത്തിന് ഇന്നലെ മാത്രം 5000ത്തിലധികം പേര്‍ക്കെതിരെ കേസ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഞായറാഴ്ചയും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടരും. ഇന്നലെ മാത്രം ചട്ടലംഘനത്തിന് സംസ്ഥാനത്ത് 5346 പേര്‍ക്കെതിരെ കേസെടുത്തു. 2003 പേരെ അറസ്റ്റ് ചെയ്തു. 3500ഓളം വാഹനങ്ങളും പിടിച്ചെടുത്തു.ക്വാറന്റീന്‍ ലംഘനത്തിന് 32 കേസെടുത്തു. മാസ്‌ക് ധരിക്കാത്ത 10,943 പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

ടെസ്റ്റ് പോസിറ്റിവിറ്റി പതിനാലിലും താഴെയെത്തിയ സാഹചര്യത്തില്‍ ബുധനാഴ്ചയ്ക്ക് ശേഷം ലോക് ഡൗണില്‍ വലിയ ഇളവുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് സൂചന.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരുന്ന ഞായറാഴ്ചയും ഹോട്ടലുകളില്‍ ഹോംഡെലിവറി മാത്രമെ അനുവദിക്കു. സാമൂഹിക അകലം പാലിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തടസമില്ല. എന്നാല്‍ ഇക്കാര്യം പോലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണമെന്നുണ്ട്. പഴം, പച്ചക്കറി, മീന്‍, മാംസം തുടങ്ങി അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഇന്ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം. നിലവില്‍ ജൂണ്‍ 16 വരെയാണ് കേരളത്തില്‍ ലോക് ഡൗണ്‍ നീട്ടിയിരിക്കുന്നത്.

Latest