Connect with us

Covid19

കൊവിഷീല്‍ഡ്: രണ്ട് ഡോസുകളെടുക്കുന്നതിനുള്ള ഇടവേള കൂട്ടിയ നടപടി പുന:പരിശോധിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിക്കുന്നതിനുള്ള കാലദൈര്‍ഘ്യം കൂട്ടിയ നടപടി കേന്ദ്ര ആരോഗ്യമന്ത്രാലയം പുന:പരിശോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ ഡോസ് നല്‍കുന്ന സംരക്ഷണ കാലയളവ് കുറവായിരിക്കുമെന്ന് ഇംഗ്ലണ്ടിന്റെ ആരോഗ്യവിഭാഗം കണ്ടെത്തിയിരുന്നു.

ഡോസുകള്‍ക്കിടയിലെ ഇടവേള നീട്ടുന്നത് കൊവിഡ് ബാധിക്കാന്‍ ഇടയാക്കിയേക്കുമെന്ന് യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗചി ആവര്‍ത്തിച്ചതും കേന്ദ്രത്തെ പുനരാലോചനക്ക് പ്രേരിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെ വര്‍ധിപ്പിച്ചിരിക്കുകയാണ്.

കൊവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് നല്‍കുന്ന പ്രതിരോധ ശേഷി ഏറെക്കാലം നീണ്ടുനില്‍ക്കുമെന്ന അന്താരാഷ്ട്ര പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇടവേള വര്‍ധിപ്പിച്ചത്. എന്നാല്‍ വാക്‌സിന്‍ ആദ്യ ഡോസ് നല്‍കുന്ന സംരക്ഷണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കുറവായിരിക്കുമെന്ന് ഇംഗ്ലണ്ടില്‍ നടന്ന പഠനം കണ്ടെത്തി.വാക്‌സിന്‍ ഇടവേള നീട്ടുന്നത് പുതിയ ഏതെങ്കിലും കൊവിഡ് വകഭേദങ്ങള്‍ പിടിപെടാന്‍ കാരണമാകുമെന്നും ഇംഗ്ലണ്ടിന്റെ ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു

---- facebook comment plugin here -----

Latest