Kerala
കോഴപ്പണത്തില്‍ ഒരുലക്ഷം രൂപ സുന്ദര സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് സുഹൃത്തിനെ

കോഴിക്കോട് | മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴയായി ലഭിച്ച രണ്ടര ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ കെ സുന്ദര സൂക്ഷിക്കാനായി ഏല്‍പ്പിച്ചത് സുഹൃത്തിനെ. ബേങ്കില്‍ നിക്ഷേപിച്ച ഈ പണം സംബന്ധിച്ച രേഖകള്‍ കോഴക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ശേഖരിച്ചിട്ടുണ്ട്.
കോഴയായി രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ സ്മാര്‍ട്ട് ഫോണും ലഭിച്ചു എന്നാണ് സുന്ദര മൊഴി നല്‍കിയിരുന്നത്. എന്നാല്‍ സുന്ദരയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഫോണിന്റെ വില ഒന്‍പതിനായിരത്തില്‍ താഴെയാണെന്ന് കേസ് അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘം കണ്ടെത്തി.
ഫോണ്‍ വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പോലീസ് കണ്ടെടുത്തിരുന്നുവെങ്കിലും ഒരു മാസത്തെ ദൃശ്യങ്ങള്‍ മാത്രമേ ഇതില്‍ സൂക്ഷിക്കാനാകു എന്ന് പരിശോധനയില്‍ തെളിഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 22 നാണ് ഫോണ്‍ വാങ്ങിയത്.
അതേ സമയം ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയതായി കെ സുന്ദരയുടെ അമ്മ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്.