Connect with us

Covid19

വാക്‌സീന്‍ വിതരണത്തിന് സ്‌പോട്ട് രജിസ്‌ട്രേഷന്‍ പരിഗണനയിലില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി | കൊവിഡ് വാക്‌സീന്‍ വിതരണത്തിന് വീണ്ടും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിച്ചാല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക് രൂപപ്പെടുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കൊവിഡ് വാക്‌സീന്‍ ലഭ്യമാക്കുന്നതിന് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍, ഒരു കമ്പനി പോലും മുന്നോട്ട് വന്നില്ല.
മറ്റ് സംസ്ഥാനങ്ങള്‍ വിളിച്ച ആഗോള ടെന്‍ഡറുകള്‍ക്കും സമാനമായ പ്രതികരണമാണ് ലഭിച്ചത്.

ശുചീകരണ തൊഴിലാളികളെ കൊവിഡ് മുന്നണിപ്പോരാളികളായി പ്രഖ്യാപിക്കുന്നത് പരിഗണനയിലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാക്‌സീന്‍ സ്വകാര്യ ആശുപത്രികള്‍ വഴിയും വിതരണം ചെയ്യാനാകുമോ എന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. കേസ് 16ന് വീണ്ടും പരിഗണിക്കും.

Latest