Connect with us

Covid19

സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍

Published

|

Last Updated

തിരുവനന്തപുരം |  ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക് ഡൗണില്‍ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ട്രിപ്പിള്‍ ലോക്ക്ഡൗണെന്ന് തോന്നിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഈ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടാകുക. ഹോട്ടലുകളില്‍ പാഴ്‌സല്‍, ടേക് എവേ ഉണ്ടാകില്ല. ഓണ്‍ലൈന്‍ ഡെലിവറി മാത്രമായി ചുരുക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തടസ്സമില്ലെങ്കിലും ഇത് സംബന്ധിച്ച് പോലീസ് സ്‌റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം. അതിനിടെ നാളെ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്.

ജൂണ്‍ 16 വരെ നിലവില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും പുതിയ കൊവിഡ് കേസുകളിലും കുറവുണ്ട്. ഇന്ന് 14424 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാം എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിലപാട്.

 

 

Latest