Connect with us

Fact Check

#FACTCHECK: റേഷന്‍ കടകളുടെ സമയം മാറ്റിയോ?

Published

|

Last Updated

കൊവിഡ് കാലത്ത് ഭക്ഷ്യക്കിറ്റും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ അരി, ഗോതമ്പ് വിഹിതവും വാങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമാണ് റേഷന്‍ കടകള്‍. ഈ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന വിധം സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം മാറ്റിയെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിലുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം:

വസ്തുത: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ മെയ് ഒന്ന് മുതല്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 2.30 വരെയാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത്. പിന്നീട് സംസ്ഥാനവ്യാപക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോഴും ഇതേ സമയത്ത് തന്നെയായിരുന്നു പ്രവര്‍ത്തനം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ സമയക്രമം അനുസരിച്ചായിരിക്കും റേഷന്‍ കടകളുടെ പ്രവര്‍ത്തനമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

Latest