Connect with us

Kerala

റേഞ്ച്‌റോവര്‍ വിവാദം; മന്ത്രി കെ എം ഷാജിയുടെ വാദം പൂര്‍ണമായി ശരിയല്ലെന്ന് നിയമങ്ങളും ചട്ടങ്ങളും

സര്‍ക്കാര്‍ ബോര്‍ഡും ദേശീയ പതാകയും വച്ച് സ്വകാര്യ കാറില്‍ യാത്ര ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമെന്നാണ് 2005 ലെ സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ ആക്ടും നിലവിലെ ഫ്‌ളാഗ് കോഡും വ്യക്തമാക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | സ്വകാര്യ റേഞ്ച്‌റോവര്‍ കാര്‍ ഉപയോഗിച്ച വിവാദത്തില്‍ തന്റെ ഭാഗത്ത് നിയമ പ്രശ്‌നങ്ങളില്ലെന്ന മന്ത്രി കെ എം ഷാജിയുടെ വാദം പൂര്‍ണമായി ശരിയല്ലെന്ന് നിയമങ്ങളും ചട്ടങ്ങളും. ദേശീയ പതാകയും സര്‍ക്കാര്‍ ബോര്‍ഡും സ്വകാര്യ വാഹനത്തില്‍ ഉപയോഗിക്കണമെങ്കില്‍ സര്‍ക്കാര്‍ അനുമതി ആവശ്യമാണെന്നാണു നിയമം പറയുന്നത്.

സര്‍ക്കാര്‍ ബോര്‍ഡും ദേശീയ പതാകയും വച്ച് സ്വകാര്യ കാറില്‍ യാത്ര ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമെന്നാണ് 2005 ലെ സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ ആക്ടും നിലവിലെ ഫ്‌ളാഗ് കോഡും വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ മന്ത്രിമാര്‍ക്കും ഇളവില്ല. 1989-ലെ കേരള മോട്ടോര്‍ വാഹന നിയമത്തിലെ 92 എ വകുപ്പ് സ്വകാര്യ വാഹനങ്ങളില്‍ അനുമതിയില്ലാതെ സര്‍ക്കാര്‍ ബോര്‍ഡ് വെക്കുന്നത് വിലക്കുന്നുമുണ്ട്. ഇതോടൊപ്പം മന്ത്രിമാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ബാധകമായ പെരുമാറ്റ ചട്ടങ്ങളും സ്വകാര്യ വ്യക്തികളില്‍ നിന്നുള്ള സമ്മാനങ്ങളോ സേവനങ്ങളോ സ്വീകരിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കെയാണ് നിയമങ്ങളും ചട്ടങ്ങളും എല്ലാം തനിക്ക് അനുകൂലമെന്ന കെ എം ഷാജിയുടെ വാദം.

തന്റെ നടപടി കേവലം കീഴ്‌വഴക്കങ്ങളുടെ ഭാഗമെന്നും മന്ത്രി ഉപയോഗിക്കുന്ന ഏതു വാഹനമായാലും അതാണ് മന്ത്രി വാഹനം എന്നുമുള്ള ഷാജിയുടെ വാദം നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വകാര്യ വ്യക്തികളില്‍ നിന്നുള്ള സമ്മാനങ്ങളോ സേവനങ്ങളോ സ്വീകരിക്കുന്നതിലും സര്‍ക്കാര്‍ ചട്ടങ്ങള്‍ ചില നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഡംബര കാര്‍ വിവാദത്തില്‍ യാതൊരു പിഴവുമില്ലെന്നാണു മന്ത്രി ഷാജി വിശദീകരിക്കുന്നതെങ്കിലും നിയമം മന്ത്രിയുടെ വാദങ്ങള്‍ക്ക് എതിരാണ്. സ്വകാര്യ കാര്‍ ഉപയോഗിക്കണമെങ്കില്‍ മന്ത്രിമാര്‍ പൊതു ഭരണ വകുപ്പില്‍ അപേക്ഷ നല്‍കുകയും മുഖ്യമന്ത്രി ഈ അപേക്ഷയില്‍ തീരുമാനമെടുക്കുകയുമാണ് നടപടിക്രമം.

മന്ത്രി ഷാജി കൂര്‍ഗ് സന്ദര്‍ശനത്തിനായി ഇത്തരത്തില്‍ അപേക്ഷ നല്‍കുകയും അനുമതി നേടുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് ദിവസത്തെക്കുള്ള അനുമതിയില്‍ സ്വകാര്യ വാഹനം അതിലേറെ ദിവസങ്ങള്‍ ഉപയോഗിക്കുകയാണ് മന്ത്രി ചെയ്തത്. കുടക് യാത്രയ്ക്കായി താന്‍ അനുമതി തേടിയത് സംസ്ഥാനം വിട്ട് പുറത്ത് പോകുന്ന സാഹചര്യത്തിലായിരുന്നെന്ന ഷാജിയുടെ വാദവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു സംസ്ഥാനത്തെ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ വാഹനത്തിന് രാജ്യത്തെങ്ങും സഞ്ചരിക്കാം എന്നിരിക്കെ രണ്ടുദിവസത്തേക്കായി പ്രത്യേക അനുമതി ആവശ്യമില്ലെന്നും വ്യക്തമാവുന്നു.

 

Content Highlights:
The claim by Minister KM Shaji regarding the private Range Rover controversy contradicts existing motor vehicle acts and flag codes. Using government boards and national flags on private cars requires explicit government clearance. Shaji’s multi-day use exceeded his initial permission.

Latest