Connect with us

International

ഉത്തരകൊറിയന്‍ ഏകാധിപധി കിം ജോംഗ് ഉന്നിന്റെ ആരോഗ്യസ്ഥി അപകടത്തിലോ?

Published

|

Last Updated

സിയൂള്‍ | ഉത്തര കൊറിയന്‍ ഏകാധിപധി കിം ജോംഗ് ഉന്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു മാസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട കിം പതിവിലും കൂടുതല്‍ മെലിഞ്ഞതായി കാണുന്നുവെന്നും ഇത് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിന്റെ തെളിവാണെന്നുമാണ് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭരണകക്ഷിയുടെ പോളിറ്റ് ബ്യൂറോ യോഗത്തില്‍ കിം പങ്കെടുക്കുന്ന ചിത്രങ്ങളാണ് പുതുതായി പുറത്തുവന്നത്. കെ സി എന്‍ എയാണ് ചിത്രങ്ങള്‍ പ്രിദ്ധീകരിച്ചത്. ഈ ചിത്രങ്ങളും കിമ്മിന്റെ പഴയ ചിത്രങ്ങളും താരതമ്യം ചെയ്ത് സിയൂള്‍ ആസ്ഥാനമായ വാര്‍ത്താ വെബ്‌സൈറ്റായ ഡെയ്‌ലി എന്‍കെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിന്റെ സൂചനയാണ് പുതിയ ചിത്രങ്ങളെന്ന് അവകാശപ്പെടുന്നത്.

2020 നവംബര്‍-ഡിസംബര്‍ മുതല്‍ 2021 ഏപ്രില്‍ – ജൂണ്‍ വരെയുള്ള ഉത്തര കൊറിയന്‍ നേതാവിന്റെ ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് വെബ്‌സൈറ്റ് ഇക്കാര്യം നിരീക്ഷിക്കുന്നത്. കിം ജോംഗ് ഉന്നിന്റെ ചിത്രങ്ങളില്‍ ഒന്നില്‍, അദ്ദേഹം ഒരു ഐ ഡബ്ല്യു സി ഷാഫ്‌ഹൌസന്‍ പോര്‍ട്ടോഫിനോ വാച്ച് ധരിച്ചതായി കാണുന്നുണ്ട്. 37 വയസ്സുള്ള കിം തന്റെ പ്രിയപ്പെട്ട വാച്ചിന്റെ സ്ട്രാപ്പ് നേരത്തെ ഉള്ളതിനേക്കാള്‍ മുറുക്കിയതായാണ് വെബ്‌സൈറ്റ് പറയുന്നത്. 12,000 ഡോളര്‍ വിലമതിക്കുന്നതാണ് ഈ വാച്ച്. 2020 നവംബറിലും ഈ വര്‍ഷം മാര്‍ച്ചിലും എടുത്ത സമാനമായ ചിത്രങ്ങളേക്കാള്‍ അദ്ദേഹത്തിന്റെ ഇടതു കൈത്തണ്ട കൂടുതല്‍ മെലിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷവും അദ്ദേഹം 20 ദിവസം പൊതുവേദികളില്‍ നിന്ന് മാറിനിന്നിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അന്ന് അന്തരിച്ച മുത്തച്ഛനും രാജ്യത്തിന്റെ സ്ഥാപകനുമായ കിം ഇല്‍ സുങ്ങിന്റെ ജന്മദിനാഘോഷങ്ങളില്‍ വരെ അദ്ദേഹം പങ്കെടുത്തിരുന്നില്ല.

കിം ജോംഗ് ഉന്നിന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യത ഏറെയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തില്‍ പാരമ്പര്യമായി ഹൃദയ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2020 നവംബറില്‍, കിം ജോങ് ഉന്നിന് ഏകദേശം 140 കിലോഗ്രാം ഭാരമുണ്ടായിരുന്നു. 2011ല്‍ അധികാരത്തില്‍ വന്നതിന് ശേഷം അദ്ദേഹത്തിന്റെ ശരീരഭാരം 50 കിലോ കൂടിയതായി ദക്ഷിണകൊറിയന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിരുന്നു.