Connect with us

Kerala

മള്ഹർ സിൽവർ ജൂബിലിക്ക് പ്രൗഢ തുടക്കം; പൊസോട്ട്  തങ്ങൾ ഉറൂസ് ഞായറാഴ്ച സമാപിക്കും

ഞായറാഴ്ച കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തും

Published

|

Last Updated

മഞ്ചേശ്വരം |  മത സാമൂഹിക സാംസ്‌കാരിക  ജീവ കാരുണ്യ രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിടുന്ന  മഞ്ചേശ്വരം മള്ഹർ സ്ഥാപങ്ങളുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢ തുടക്കം.  സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാളിയും  മള്ഹർ ശില്പിയുമായ  സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി  തങ്ങളുടെ  പത്താമാണ്ട്  ഞായറാഴ്ച സമാപിക്കും. ഇനി നാല്‌  നാളുകൾ മള്ഹർ  നഗർ വിശ്വാസി സഹസ്രങ്ങളുടെ സംഗമ വേദിയാകും. പതിനായിരങ്ങൾക്ക് തബറുക്  വിതരണത്തോടെ ഞയറാഴ്ച  ഉറൂസ് പരിപാടികൾ സമാപിക്കും. പ്രഥമ ദിനം നടന്ന ഉദ്ഘാടന  സമ്മേളനം പ്രൗഢമായി.
സമ്മേളനത്തിൽ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ കരുവന്തുരുത്തി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. കർണാടക സുന്നി ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍ മാണിയുടെ   അദ്ധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷൻ ഖുദ് വതുസ്സാദാത്ത് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം   എ കെ എം അഷ്‌റഫ്‌  മുഖ്യതിഥിയായി. മള്ഹർ സിൽവർ ജൂബിലി സോവനീർ  എം എൽ എ കുമ്പോൽ തങ്ങൾക്ക് നൽകി പ്രകാശനം ചെയ്തു. അബ്ദുൽ റഷീദ് സഖാഫി കക്കിഞ്ച മുഖ്യ പ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി സ്വാഗതം പറഞ്ഞു.
സയ്യിദ് അതാഉള്ള തങ്ങൾ ഉദ്യാവരം, സയ്യിദ് അബ്ദുൽ റഹ്മാൻ ഷഹീർ അൽ ബുഖാരി, സയ്യിദ് അഹ്മദ് ജലാലുദ്ധീൻ അൽ ബുഖാരി, സയ്യിദ് അബ്ദുൽ കരീം അൽ ഹാദി, സയ്യിദ് എം എസ് തങ്ങൾ ഉദ്യാവാര, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ,ഇബ്രാഹിം ഫൈസി കന്യാന,  സിദ്ധീഖ് സഖാഫി ബായാർ, അബ്ദുൽ ഖാദിർ സഖാഫി അൽ മദീന, കെ കെ മുഹ്‌യദ്ദീൻ കാമിൽ സഖാഫി, മുഹമ്മദലി അഹ്‌സനി മഖ്ദൂമിയ, അബ്ദുൽ ഹമീദ് സഖാഫി ബാക്കിമാർ തുടങ്ങിയവർ പ്രസംഗിച്ചു.
നാളെ  ജുമുഅ നിസ്കാരന്തരം നടക്കുന്ന അനുസ്മരണ സംഗമത്തിന്  ബായാർ സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങളും,  വൈകിട്ട് 4 മണിക്ക്  ഹദായ സംഗമത്തിന്ന് കല്ലകട്ട സയ്യിദ് ഇബ്രഹിം പൂക്കുഞ്ഞി തങ്ങളും നേതൃത്വം നൽകും. 7 മണിക്ക്  ജല്‍സത്തു നസീഹയും  നടക്കും.  21ന്  രാവിലെ 10മണിക്ക് മള്ഹരീസ് മീറ്റും, 11ന് സ്ഥാനവസ്ത്ര വിതരണവും ഉച്ചക്ക് രണ്ടിന്  പ്രസ്ഥാനിക സമ്മേളനവും നടക്കും.
വൈകിട്ട് ഏഴിന് നടക്കുന്ന സനദ് ദാന സമ്മേളനം സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തും.


 

Latest