Connect with us

Kerala

പൊള്ളലേറ്റ യുവതി മരിച്ചു; ഒപ്പം താമസിച്ചിരുന്ന യുവാവ് തീകൊളുത്തിയെന്ന് മരണൊഴി

Published

|

Last Updated

കൊല്ലം | പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇടമുളയ്ക്കല്‍ തുമ്പിക്കുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിര (28)യാണ് മരിച്ചത്. ആതിരയോടൊപ്പം താമസിച്ചിരുന്ന ഷാനവാസ് (32) പൊള്ളലേറ്റ് ചികിത്സയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇയാള്‍ ചികിത്സയില്‍ കഴിയുന്നത്. ആതിരയുടെ ദേഹത്ത് ഷാനവാസ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനിടെ ഷാനവാസിനും പെള്ളലേറ്റു. ആതിരയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ ഷാനവാസ് പോലീസ് നിരീക്ഷണത്തിലാണ്.

ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ചികിത്സയിലിരിക്കെ ആതിര മരണപ്പെടുകയായിരുന്നു. ഷാനവാസിന് നാല്‍പത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

Latest