Connect with us

Ongoing News

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ഡിംഗ്‌കോ സിംഗ് അന്തരിച്ചു

Published

|

Last Updated

ഇംഫാല്‍ | ഏഷ്യന്‍ ഗെയിംസ് ബോക്‌സിംഗില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണ മെഡല്‍ നേടിയ ഡിംഗ്‌കോ സിംഗ് (47)അന്തരിച്ചു. കിഴക്കന്‍ ഇംഫാല്‍ ജില്ലയിലെ സെക്ത മയൈ ലെയ്കായി വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അര്‍ബുദ ബാധിതനായിരുന്നു. കഴിഞ്ഞ വര്‍ഷം കൊവിഡ് ബാധിതനായിരുന്നെങ്കിലും രോഗമുക്തി നേടിയിരുന്നു.

1998ല്‍ നടന്ന 13ാമത് ഏഷ്യന്‍ ഗെയിംസിലായിരുന്നു ഡിംഗ്‌കോയുടെ സ്വര്‍ണ നേട്ടം. മണിപ്പൂരിന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവു കൂടിയാണ് അദ്ദേഹം. 1998ല്‍ അര്‍ജുന അവാര്‍ഡിനും 2013ല്‍ രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പത്മശ്രീക്കും ഡിംഗ്‌കോ അര്‍ഹനായി.

Latest