Connect with us

National

കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍ . കലബുറഗി ജില്ലയിലെ ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് സംഭവം. ഇവിടെ ചികിത്സയില്‍ കഴിയുന്ന 25കാരിയെയാണ് കലബുറഗി സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ പിന്റോ (പ്രേം സാഗര്‍- 27) പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ആശുപത്രിയില്‍ നിന്നും മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ചുമതലപ്പെടുത്തിയ സ്വകാര്യ ആംബുന്‍സിന്റെ ഡ്രൈവറാണ് പിന്റോ. ബുധനാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. യുവതി ഉണര്‍ന്ന് ബഹളം വെച്ചതോടെ വാര്‍ഡിലുള്ള മറ്റുള്ള രോഗികളും ഉണര്‍ന്നു. തുടര്‍ന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട പ്രതിയെ ആശുപത്രിക്ക് സമീപത്തുനിന്നും പോലീസാണ് പിടികൂടിയത് . തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു

---- facebook comment plugin here -----

Latest