Connect with us

Kerala

കാട്ടാക്കടയില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ശിപാര്‍ശ

Published

|

Last Updated

തിരുവനന്തപുരം | കാട്ടാക്കടയില്‍ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ഡി ഐ ജിയുടെ ശിപാര്‍ശ. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ പോലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച കാട്ടാക്കട ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ട് ഐ ജിക്ക് കൈമാറിയിട്ടുണ്ട്.

കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂടിലെ അമ്പല പടവിലിരുന്ന് മൊബൈലില്‍ അശ്ലീല ദൃശ്യം കണ്ടു എന്നാരോപിച്ചായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചത്. സംഭവത്തില്‍ പോലീസിനെതിരെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന വിദ്യാര്‍ഥികളെ വടിയും കേബിള്‍ വയറും ഉപയോഗിച്ച് മര്‍ദിച്ചെന്നും തറയിലിട്ട് ചവിട്ടിയെന്നും പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥികളെ അടിക്കാന്‍ പൊലീസ് ഉപയോഗിച്ച കേബിള്‍ പോലീസ് ജീപ്പില്‍ നിന്ന് കണ്ടെത്തിയിരുന്നു.

Latest