Connect with us

National

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജിതിന്‍ പ്രസാദ ബി ജെ പിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി പാര്‍ട്ടി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജിതിന്‍ പ്രസാദ ബി ജെ പിയില്‍ ചേര്‍ന്നു. യു പി ബി ജെ പി മേധാവി ജെ പി നദ്ദയുടെ സാന്നിധ്യത്തിലാണ് ജിതിന്‍ ബി ജെ പിയിലേക്ക് ചേക്കേറിയത്. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ, റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് കൂടുമാറ്റം. കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ച് ഹൈക്കമാന്‍ഡിന് കത്തെഴുതിയ ജി 23 ഗ്രൂപ്പില്‍ ഉള്‍പ്പെട്ടയാളാണ് ജിതിന്‍ പ്രസാദ.

ബി ജെ പിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം തന്നതില്‍ പ്രധാന മന്ത്രി, ആഭ്യന്തര മന്ത്രി, ജെ പി നദ്ദ മറ്റ് നേതാക്കള്‍ എന്നിവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നതായി ജിതിന്‍ പ്രസാദ പറഞ്ഞു. “എന്റെ രാഷ്ട്രീയ കരിയറിലെ പുതിയ അധ്യായമാണിത്. പല തവണ ആലോചിച്ച ശേഷമാണ് ഈയൊരു തീരുമാനത്തിലേക്കെത്തിയത്. ബി ജെ പി മാത്രമാണ് രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത്.”- അദ്ദേഹം വ്യക്തമാക്കി.

Latest