Connect with us

Kerala

സോഫ്റ്റവെയര്‍ മാറ്റം; സംസ്ഥാനത്ത് ബുധനാഴ്ച റേഷന്‍ വിതരണമില്ല

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് നാളെ (09.06.2021) റേഷന്‍ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിപ്പ്. വിതരണ സോഫ്റ്റ്വെയറില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തേണ്ടതിനാലാണ് ബുധനാഴ്ച റേഷന്‍ വിതരണം ഒഴിവാക്കിയത്. ജൂണ്‍ മാസത്തെ റേഷന്‍ വിതരണം വ്യാഴാഴ്ച(10.06.2021) മുതല്‍ ആരംഭിക്കുന്നതാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

നേരത്തെ റേഷന്‍ കടയുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിരുന്നു. കൊവിഡ് രൂക്ഷമായ സാഹചര്യത്തിലായിരുന്നു പുതിയ നടപടി. രാവിലെ 9 മണി മുതല്‍ ഒരു മണി വരേയും ഉച്ചക്ക് ശേഷം 2 മണി മുതല്‍ 5 മണി വരേയുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

നേരെത്തെ 8.30 മുതല്‍ 2.30 വരേ ഒറ്റ സമയങ്ങളിലായി പ്രവര്‍ത്തിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും കാര്‍ഡുടമകളുടെയും ജനപ്രതിനിധികളുടേയും അഭ്യര്‍ത്ഥന മാനിച്ചാണ് ഇത്തരം ഒരു മാറ്റങ്ങള്‍ വരുത്തിയത്. എന്നാല്‍ കണ്ടേയ്മെന്റ് സോണുകളും മറ്റും പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അവിടെത്തെ ജില്ലാ കലക്ടര്‍ പ്രഖ്യാപിക്കുന്ന സമയങ്ങള്‍ റേഷന്‍ വ്യാപാരികള്‍ക്കും ബാധകമായിരിക്കുമെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംയുക്ത സമിതി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അറിയിച്ചു.

Latest