Ongoing News
രാജകാരുണ്യം; സഊദിയില്‍ റീ-എന്‍ട്രി, ഇഖാമ, സന്ദര്‍ശക വിസകള്‍ ജൂലൈ 31 വരെ സൗജന്യമായി നീട്ടും

ദമാം | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചതോടെ സഊദിയിലേക്കുള്ള മടക്കയാത്ര മുടങ്ങിയവരുടെ ഇഖാമ , റീ എന്‍ട്രി, സന്ദര്‍ശക വിസാ കാലാവധി എന്നിവ 2021 ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ച് നല്‍കുമെന്ന് സഊദി പാസ്പോര്‍ട്ട് മന്ത്രാലയം അറിയിച്ചു
യാത്രാ വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നേരെത്തെ വിസാകാലാവധികള്‍ ജൂണ്‍ രണ്ട് വരെ സൗജന്യമായി പുതുക്കി നല്‍കാന്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു .പുതിയ ഉത്തരവ് വന്നതോടെ മലയാളികളുള്‍പ്പെടെ ആയിരകണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകും .ഇഖാമയ്ക്കോ റീ എന്‍ട്രിക്കോ യാത്രാവിലക്കു പ്രഖ്യാപിക്കുന്നതിനു മുന്‍പ് കാലാവധിയുള്ളതായിരുന്നെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
സേവനങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാണ് പുതുക്കി നല്‍കുക.
—