Connect with us

Techno

പോകോ, ഐകൂ പുത്തന്‍ മോഡലുകള്‍ ഇറങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി | പോകോ എം3 പ്രോ 5ജി, ഐകൂ ഇസഡ്3 മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. പോകോ എം3 പ്രോ5ജിയുടെ 4ജിബി+ 64ജിബി വകഭേദത്തിന് 13,999 രൂപയും 6ജിബി+ 128ജിബി മോഡലിന് 15,999 രൂപയുമാണ് വില. ജൂണ്‍ 14ന് ഉച്ചക്ക് 12 മുതല്‍ ഫ്ലിപ്കാര്‍ട്ടില്‍ ലഭ്യമാകും.

പിറകുവശത്തെ മൂന്ന് ക്യാമറകളില്‍ 48 മെഗാപിക്‌സല്‍ ആണ് പ്രൈമറി. രണ്ട് മെഗാപിക്‌സല്‍ വീതം മാക്രോ ക്യാമറ, ഡെപ്ത് സെന്‍സര്‍ എന്നിവയുമുണ്ട്. 8 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 5,000 എം എ എച്ച് ബാറ്ററിയുണ്ട്.

ഐകൂ ഇസഡ്3യുടെ 6ജിബി+ 128ജിബി വകഭേദത്തിന് 19,990 രൂപയും 8ജിബി+ 128ജിബി മോഡലിന് 20,990 രൂപയും 8ജിബി+ 256ജിബി വകഭേദത്തിന് 22,990 രൂപയുമാണ് വില. ഐകൂ.കോമിലും ആമസോണ്‍ ഇന്ത്യയിലും വില്‍പ്പന ആരംഭിച്ചു.

പിന്‍വശത്തെ മൂന്ന് ക്യാമറകളില്‍ 64 മെഗാപിക്‌സല്‍ ആണ് പ്രൈമറി. 8 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ വീതമാണ് മറ്റ് ക്യാമറകളുടെ ശേഷി. 16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി. 4,400 എം എ എച്ച് ബാറ്ററിയും 55 വാട്ട് അതിവേഗ ചാര്‍ജിംഗുമുണ്ട്.

Latest