Connect with us

Kerala

കൊടകര അന്വേഷണ തിരക്കഥ മുഖ്യമന്ത്രിയുടെ ഓഫീസില്‍: പി കെ കൃഷ്ണദാസ്

Published

|

Last Updated

കോഴിക്കോട് | കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിന്റെ അന്വേഷണം നടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന തിരക്കഥക്ക് അനുസരിച്ചാണെന്ന് ബി ജെ പി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്.കുപ്രസിദ്ധരായ ഉദ്യോഗസ്ഥര്‍ക്കാണ് അന്വേഷണ നേതൃത്വം. കെസുരേന്ദ്രനെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയതിന്റെ പക പോക്കലാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഒരു ഐ പി എസ് പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആദ്യം അന്വേഷണം നടന്ന കേസാണിത്.ആ പോലീസ് സൂപ്രണ്ട് ബി ജെ പിക്ക് ബന്ധമില്ലെന്ന് പരസ്യമായി പറഞ്ഞു. ഉടനെ അവരെ ചുമതലയില്‍ നിന്നും മാറ്റി. എന്നിട്ട് പകരം കൊണ്ടുവന്നത് വാളയാറില്‍ രണ്ട് കുഞ്ഞ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിച്ച കുപ്രസിദ്ധരായ ഉദ്യോഗസ്ഥരെയാണ്. ഇതൊരു അന്വേഷണ സംഘമല്ല അധോലോക സംഘമാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.

പൊതുസമൂഹത്തിന്റെ മുമ്പില്‍ ബി ജെ പിയെ അപമാനിക്കാണ് ശ്രമം. എന്നാല്‍ അടിയന്തരാവസ്ഥയെ പോലും അതിജീവിച്ച പാര്‍ട്ടിയാണ് ബി ജെ പി. പാര്‍ട്ടി ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കും. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലേതെന്നും അദ്ദേഹം ആരോപിച്ചു.

Latest