Connect with us

National

വിസ്താര വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് യാത്രക്കാര്‍ക്ക് പരുക്ക്

Published

|

Last Updated

കൊല്‍ക്കത്ത | വിമാനം ആകാശച്ചുഴിയില്‍ വീണ് എട്ട് യാത്രക്കാര്‍ക്ക് പരുക്കേറ്റു. മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന വിസ്താര വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. ലാന്‍ഡിംഗിന് 15 മിനിറ്റ് മുമ്പാണ് അപകടം

മിക്കവര്‍ക്കും വിമാനത്തിന്റെ സീലിംഗില്‍ തല ഇടിച്ചാണ് പരുക്കേറ്റത്. ഇവരില്‍ മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി.