Pathanamthitta
ചാരായവുമായി പിടിയില്‍

മല്ലപ്പള്ളി | ചാരായം വാറ്റിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുരണി നല്ലുമണ്ണില്‍ ബാബു (50) ആണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ മദ്യലഹരിയില്‍ നാട്ടില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ചയായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്ന് നടന്ന റെയ്ഡില്‍ ഇയാളുടെ പക്കല്‍ നിന്നും രണ്ടു ലിറ്റര്‍ ചാരായം പിടികൂടി. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അറസ്റ്റിന് മുന്‍പ് താന്‍ കൊവിഡ് ബാധിതനാണെന്ന് ഉദ്യോഗസ്ഥരോട് കള്ളം പറഞ്ഞ് അറസ്റ്റില്‍ നിന്നും രക്ഷപെടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ കൊവിഡ് ബാധിതനല്ലെന്ന് കണ്ടെത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. റോബര്‍ട്ടിന്റെ നിര്‍ദ്ദേശപ്രകാരം പ്രിവന്റീവ് ഓഫീസര്‍ ഇ.ജി സുശീല്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോസഫ്, പ്രമോദ് ജോണ്‍, ജി.മധൂസൂദനന്‍ നായര്‍ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.