Connect with us

Uae

വയലിനില്‍ മികവ് പുലര്‍ത്തിയ മലയാളി ബാലിക ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി

Published

|

Last Updated

അല്‍ ഐന്‍ | വയലിനില്‍ മികവ് പുലര്‍ത്തിയ മലയാളി ബാലിക ഇന്ത്യ ബുക്ക് ഓഫ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയും അല്‍ ഐന്‍ തവാം ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റുമായ സുഷാജ് സുകുമാരന്റെയും ജിത സുഷാജ് സുകുമാരന്റേയും മകള്‍ അല്‍ ഐന്‍ അല്‍ സാദ് സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നക്ഷത്ര സുഷാജാണ് വയലിനില്‍ മികവ് പുലര്‍ത്തിയതിന് ഇന്ത്യ ബുക്ക് ഓഫ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്.

ഏറ്റവും കുറഞ്ഞ പ്രായത്തില്‍ വയലിന്‍ അഞ്ചാം ഗ്രേഡ് പാസാകുന്ന ബാലികയാണ് നക്ഷത്ര. പത്ത് വയസ്സ് പ്രായമുള്ള നക്ഷത്ര ഒമ്പത് വയസും പത്ത് മാസവും പ്രായമുള്ളപ്പോഴാണ് നേട്ടം കൈവരിച്ചത്. അല്‍ സാദ് സ്‌കൂളില്‍ പാഠ്യ, പഠ്യേതര വിഷയത്തിലും മുന്‍പന്തിയിലാണ് നക്ഷത്ര. രണ്ട് വര്‍ഷം മുമ്പാണ് നക്ഷത്രയും കുടുംബവും അല്‍ അല്‍ ഐനിലേക്ക് താമസം മാറിയത്. പത്ത് വര്‍ഷത്തോളം അബുദാബിയില്‍ താമസിച്ചിരുന്ന നക്ഷത്ര അബുദാബി ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴും പാഠ്യ വിഷയത്തിലും കലാ കായിക മേഖലയിലും മികച്ച വിദ്യാര്‍ത്ഥിനി ആയിരുന്നു.

---- facebook comment plugin here -----

Latest