Connect with us

Covid19

കൊവിഡ് ചികിത്സയില്‍ നിന്ന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഒഴിവാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് രോഗികള്‍ക്കുള്ള ചികിത്സയില്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്. കൊവിഡിന്റെ ആദ്യ തരംഗം മുതല്‍ രോഗികള്‍ക്ക് വ്യാപകമായി നല്‍കിയിരുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ഐവര്‍മെക്ടിന്‍, ഫവിപിരാവിര്‍ എന്നീ മരുന്നുകള്‍ കൊവിഡ് ചികിത്സയില്‍ നിന്ന് ഒഴിവാക്കി. മെയ് 27നാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

കൊവിഡ് ചികിത്സക്കുള്ള ആവി പിടിക്കല്‍, വിറ്റാമിന്‍ ഉപയോഗം എന്നിവയും മാര്‍ഗനിര്‍ദേശങ്ങളില്‍ ഇല്ല. അതേസമയം, ആരോഗ്യ മന്ത്രാലയത്തിലെ വെബ്‌സൈറ്റില്‍ ഇവയെല്ലാമുണ്ട്. ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങളുള്ളതോ ആയ കൊവിഡ് പോസിറ്റീവ് ആയവര്‍ക്കാണ് ഐവര്‍മെക്ടിനും ഹൈഡ്രോക്‌സിക്ലോറോക്വിനും ഫവിപിരാവിറും നല്‍കിയിരുന്നത്.

കൊറോണവൈറസ് ബാധിച്ചവര്‍ക്ക് ഈ മരുന്ന് ശമനം നല്‍കുന്നില്ലെന്ന വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് ഇവ ഒഴിവാക്കിയത്. മറ്റ് വിട്ടുമാറാത്ത രോഗങ്ങളില്ലാത്ത ലക്ഷണങ്ങളില്ലാത്ത രോഗികള്‍ ഒരു മരുന്നും കഴിക്കേണ്ടെന്നാണ് പുതിയ മാര്‍ഗനിര്‍ദേശത്തിലുള്ളത്. നേരിയ ലക്ഷണങ്ങളുള്ളവര്‍ക്ക് പനി തടയാനോ കുറക്കാനോ ഉപയോഗിക്കുന്ന ആന്റിപൈററ്റിക്, ചുമ കുറക്കാനുള്ള ആന്റിടുസ്സീവ് എന്നീ മരുന്നുകള്‍ നല്‍കാം.

Latest