Connect with us

National

പ്രധാന മന്ത്രി ഇന്ന് വൈകിട്ട് അഞ്ചിന് രാജ്യത്തെ അഭിസംബോധന ചെയ്യും

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചിന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാന മന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം. ഏപ്രില്‍, മാര്‍ച്ച് മാസങ്ങളിലെ മാരകമായ തോതിലുള്ള വ്യാപനത്തിനു ശേഷം കൊവിഡ് കേസുകള്‍ കുറയുകയും ലോക്ക് ഡൗണില്‍ നിന്ന് രാജ്യത്തിലെ ചില ഭാഗങ്ങള്‍ പതുക്കെ മുക്തമാവുകയും ചെയ്യുന്നതിനിടെയാണ് പ്രധാന മന്തിയുടെ അഭിസംബോധന.

സര്‍ക്കാറിന്റെ വാക്‌സിനേഷന്‍ നയം സംബന്ധിച്ച് അദ്ദേഹം വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്രത്തിന്റെ വാക്‌സിനേഷന്‍ നയത്തെ വിദഗ്ധരും വിവിധ സംസ്ഥാനങ്ങളും വിമര്‍ശിച്ചിരുന്നു.