Connect with us

Kannur

കണ്ണൂരിൽ ആംബുലന്‍സ് മരത്തിലിടിച്ച് മൂന്ന് മരണം

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ എളയാവൂരില്‍ ആംബുലന്‍സ് മരത്തിലിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചന്ദനക്കാംപാറ സ്വദേശികളായ ബിജോ (45), റെജിന (37) എന്നിവരും ആംബുലന്‍സ് ഡ്രൈവര്‍ നിധിന്‍ രാജ് (40)മാണ് മരിച്ചത്.

പയ്യാവൂരില്‍ നിന്ന് വരികയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

Latest