Connect with us

National

അഡ്മിനിസ്‌ട്രേറ്ററെ പുറത്താക്കുക; ലക്ഷദ്വീപില്‍ ഇന്ന് 12 മണിക്കൂര്‍ നിരാഹാര സമരം

Published

|

Last Updated

കവരത്തി | അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ദ്വീപ് ജനത ഇന്ന് 12 മണിക്കൂര്‍ നിരാഹാര സമരം നടത്തുന്നു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില രാവിലെ ആറിനാണ് സമരം തുടങ്ങിയത്. വൈകീട്ട് ആറിന് സമാപിക്കും.

സാധാരണക്കാര്‍ വീടുകളിലും ജനപ്രതിനിധികള്‍ വിവിധ വില്ലേജ് പഞ്ചായത്തുകള്‍ക്ക് മുന്നില്‍ കറുത്ത ബാഡ്ജ് ധരിച്ചും സമരത്തില്‍ പങ്കാളികളാകും. വീട്ടുമുറ്റങ്ങളില്‍ പ്രതിഷേധ പ്ലക്കാര്‍ഡുകളും ഉയരും.

അഡ്മിനിസ്‌ട്രേറ്ററെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപില്‍ ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്. സേവ് ലക്ഷദ്വീപ് ഫോറം എന്ന പേരില്‍ ജാതി മത കക്ഷി ഭേദമന്യേ കൂട്ടായ് രൂപീകരിച്ചാണ് ഇപ്പോള്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. അഡ്മിനിസട്രേറ്റര്‍ ജനദ്രോഹ നയങ്ങള്‍ തുടര്‍ന്നാണ് സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.


ലക്ഷദ്വീപ് എം പി. പി പി മുഹമ്മദ് ഫെെസലുമായുള്ള പ്രത്യേക അഭിമുഖം കാണാം:


 

---- facebook comment plugin here -----

Latest