Connect with us

Covid19

ഡല്‍ഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അര ശതമാനമായി കുറഞ്ഞു; പ്രതിദിന കേസുകള്‍ 400ല്‍ താഴെ

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ്- 19 സ്ഥിരീകരിച്ചത് 381 പേര്‍ക്ക് മാത്രം. പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി. അതേസമയം മരണനിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെയാണ്.

34 പേരുടെ മരണമാണ് കൊവിഡ് കാരണമാണെന്ന് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം മരണം 24,591 ആയി. ഡല്‍ഹിയിലെ രോഗമുക്തി നിരക്ക് 97.86 ശതമാനമാണ്.

76,857 സാമ്പിളുകളാണ് പരിശോധിച്ചത്. നിലവില്‍ 5,889 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലും ക്വാറന്റൈനിലും കഴിയുന്നത്. ഏപ്രിലിലും മെയ് ആദ്യവാരത്തിലും ഓക്‌സിജനും ഐ സി യു ബെഡും വെന്റിലേറ്ററും ലഭിക്കാതെ നിരവധി പേരാണ് ഡല്‍ഹിയില്‍ മരിച്ചത്. രണ്ടാം തരംഗം കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്നുകൂടിയാണ് ഡല്‍ഹി.

---- facebook comment plugin here -----