Connect with us

National

ബിഹാറില്‍ ജോലിക്കിടെ പോലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു

Published

|

Last Updated

പാറ്റ്‌ന | ബിഹാറില്‍ ഡ്യൂട്ടിക്കിടെ പോലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചു. ഡ്യൂട്ടിക്കിടെ പോലീസുകാര്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചതോടെയാണ് നിരോധമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമവും മറ്റും ഉപയോഗിക്കുന്നത് ജോലിയിക്ക് വെല്ലുവിളിയാകുമെന്നും സേനയെ കളങ്കപ്പെടുത്തുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. അതിനാല്‍ ഫോണ്‍ ഉപയോഗം കുറ്ക്കണമെന്നും അതിനായി നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

---- facebook comment plugin here -----

Latest