Connect with us

National

വാക്‌സീന്‍: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; സംഭരണത്തിന്റെ വിശദ വിവരങ്ങള്‍ അറിയിക്കണം

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ കൊവിഡ് വാക്‌സീന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വാക്‌സീന്‍ നയം യുക്തമല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. വാക്‌സീന് വില ഈടാക്കുന്നത് ഏകപക്ഷീയമാണെന്ന് കോടതി നിരീക്ഷിച്ചു. കോടതിക്ക് മൂകസാക്ഷിയായിരിക്കാനാവില്ല. വാക്‌സീന്‍ വാങ്ങിയതിന്റെ എല്ലാം വിവരങ്ങളും രണ്ടാഴ്ചക്കകം കൈമാറണമെന്നും പരമോന്നത കോടതി സ്വമേധയാ എടുത്ത കേസില്‍ ആവശ്യപ്പെട്ടു.

വാക്‌സീന്‍ സംഭരണത്തിന്റെയും സൗജന്യമായി നല്‍കുന്നതിന്റെയും വിശദ വിവരങ്ങള്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വാക്‌സീന്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ സംസ്ഥാനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബഞ്ചിന്റെതാണ് ഉത്തരവ്.

Latest