Connect with us

Science

ഭൂമിയിലെ മറ്റ് പ്രദേശങ്ങളേക്കാള്‍ അതിവേഗം ആര്‍ട്ടിക് ഉരുകുന്നു

Published

|

Last Updated

പാരീസ് | ഭൂമിയിലെ മറ്റ് പ്രദേശങ്ങളേക്കാള്‍ അതിവേഗം ആര്‍ട്ടിക് മേഖലയില്‍ താപനം ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. ഭൂമിയുടെ വികിരണ സന്തുലിതത്വത്തില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും ആഗോള ശരാശരിയേക്കാള്‍ കൂടുതല്‍ ധ്രുവപ്രദേശങ്ങളില്‍ ചൂട് കൂടാന്‍ കാരണമാകും. ഒരു പതിറ്റാണ്ടില്‍ 13 ശതമാനം എന്ന കണക്കിലാണ് ആര്‍ട്ടിക്കില്‍ മഞ്ഞ് ഉരുകുന്നത്.

കരയേക്കാളും സമുദ്രോപരിതലത്തേക്കാളും സൂര്യപ്രകാശത്തില്‍ എളുപ്പം ഉരുകുന്നതാണ് മഞ്ഞ്. മഞ്ഞുരുകുമ്പോള്‍ കരയുടെയോ സമുദ്രത്തിന്റെയോ ഇരുണ്ട ഭാഗങ്ങള്‍ വെളിപ്പെടുത്തുന്നു. തത്ഫലമായി വര്‍ധിച്ച തോതില്‍ സൂര്യപ്രകാശം ഇവിടെ തട്ടുകയും ചൂട് ഉയരുകയും ചെയ്യുന്നു.

അന്റാര്‍ട്ടിക്കയേക്കാള്‍ താപനം കൂടുന്നുണ്ട് ആര്‍ട്ടിക്കില്‍. ഇതിന് കാരണം മഞ്ഞുമൂടിയ സമുദ്രത്താല്‍ ചുറ്റപ്പെട്ടതാണ് ആര്‍ട്ടിക്. അന്റാര്‍ട്ടിക്കയിലാകട്ടെ സ്ഥിരതയുള്ള മഞ്ഞിനാല്‍ ചുറ്റപ്പെട്ട കുന്നുകളും മറ്റുമുണ്ട്.

Latest