Connect with us

Oddnews

നായകളെ രക്ഷിക്കാന്‍ മതിലില്‍ കയറിയ കരടിയെ തള്ളിത്താഴെയിട്ട് 17കാരി

Published

|

Last Updated

കാലിഫോര്‍ണിയ | തന്റെ നായകളെ രക്ഷിക്കാന്‍ മതിലിന് മുകളില്‍ നിലയുറപ്പിച്ച കരടിയെ തള്ളിത്താഴെയിട്ട് 17കാരി. കാലിഫോര്‍ണിയയിലാണ് സംഭവം. സി സി ടി വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കുഞ്ഞുങ്ങളെയും കൊണ്ട് കരടി 17കാരിയുടെ വീടിന്റെ ചുറ്റുമതിലിന് സമീപത്തുകൂടി നടക്കുന്നതും കുരച്ചുകൊണ്ട് വളര്‍ത്തുനായ ഓടിവരുന്നതും ദൃശ്യത്തില്‍ കാണാം. ഇരുണ്ട നിറത്തിലുള്ള വലിയ കരടി ഒരു നായയെ അടിക്കുന്നതും നായ തിരിഞ്ഞോടുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് കരടി ചെറിയ നായകളുടെ നേര്‍ക്ക് തിരിയുകയും ഒന്നിനെ കൈപ്പിടിയിലാക്കുകയും ചെയ്തു.

ഈ സമയത്താണ് ഹെയ്‌ലി എന്ന 17കാരി ഓടിവന്ന് കരടിയെ മതിലില്‍ നിന്ന് തള്ളി താഴേക്കിട്ടത്. നായ്ക്കുട്ടിയെ രക്ഷിക്കുക മാത്രമായിരുന്നു തന്റെ മുന്‍ഗണനയെന്നും അതാണ് അപകടത്തെ കുറിച്ച് ആലോചിക്കാതെ കരടിയെ തള്ളിമാറ്റിയതെന്നും ഹെയ്‌ലി പറഞ്ഞു. ചെറിയ പരുക്കുകളും ഹെയ്‌ലിക്ക് പറ്റിയിട്ടുണ്ട്.

അതേസമയം, ഇങ്ങനെ കരടികളുടെ അടുത്ത് പോകരുതെന്നും തനിക്കുള്ള അനുഭവമായിരിക്കില്ല ഉണ്ടാകുകയെന്നും ഹെയ്‌ലി പറയുന്നു. പ്രകോപിതരായാല്‍ കരടികളെ മനുഷ്യരെ ആക്രമിക്കും. വീഡിയോ കാണാം:

Latest