Connect with us

Kerala

കുപ്രസിദ്ധ വാഹന മോഷ്ടാവില്‍ നിന്ന് കണ്ടെടുത്തത് നിരവധി വാഹനങ്ങള്‍

Published

|

Last Updated

തിരുവനന്തപുരം | വാഹന മോഷ്ടാവില്‍ നിന്ന് പോലീസ് കണ്ടെടുത്തത് നിരവധി വാഹനങ്ങള്‍. അന്തര്‍ജില്ലാ അറസ്റ്റിലായ കുപ്രസിദ്ധ വാഹന മോഷ്ടാവ് അച്ചു എന്ന അനന്തനില്‍ നിന്നാണ് വാഹനങ്ങള്‍ കണ്ടെടുത്തത്. പ്രതിയെ ആര്യനാട് പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. മൂന്ന് കാറുകള്‍, രണ്ട് മോട്ടോര്‍ സൈക്കിള്‍, രണ്ട് സ്‌കൂട്ടര്‍ എന്നിവയാണ് പ്രതിയില്‍ നിന്ന് കണ്ടെടുത്തത്. ഇതുകൂടാതെ എല്‍ ഇ ഡി ടി വി, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍ എന്നിവയും കണ്ടെടുത്തവയില്‍ പെടും. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിന്ന് കവര്‍ന്നവയാണ് ഇവ.

കാട്ടാക്കട ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അച്ചുവിന്റെ നേതൃത്വത്തിലുള്ള കവര്‍ച്ചാ സംഘത്തെ പിടികൂടിയത്. കാട്ടാക്കട ഡി വൈ എസ് പി. ഷാജി, ഇന്‍സ്‌പെക്ടര്‍ മഹേഷ്‌കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ബി രമേശന്‍, ബൈജു, സി പി ഒ മാരായ ഷിബു, സജിത്ത്, പ്രമിദ, അനൂപ് അച്യുത് ശങ്കര്‍, മനോജ് വിഷ്ണു എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

---- facebook comment plugin here -----

Latest