Connect with us

National

സംസ്ഥാന ബോര്‍ഡ് പരീക്ഷകളും റദ്ദാക്കണം: സുപ്രീം കോടതിയില്‍ ഹരജി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിനെ തുടര്‍ന്ന് സി ബി എസ് ഇ ഹയര്‍ സെക്കന്‍ഡറി പരീക്ഷ റദ്ദ് ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. സി ബി എസ് ഇയിലും സംസ്ഥാന ബോര്‍ഡിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുല്ല്യ നീതി വേണമെന്നാണ് ആവശ്യം.

സി ബി എസ് ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സുപ്രീം കോടതിയെ സമീപിച്ച അഭിഭാഷക മമതാ ശര്‍മയാണ് പുതിയ ഹരജി നല്‍കിയത്. പല സംസ്ഥാനങ്ങളിലും ഇനിയും പരീക്ഷ നടക്കേണ്ടതുണ്ട്. എന്നാല്‍ നിലവില്‍ അവിടെ പരീക്ഷ നടത്താനുള്ള സാഹചര്യം ഇല്ലെന്നും ഹരജിയില്‍ചൂണ്ടിക്കാട്ടിയെന്നാണ് വിവരം. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ പ്ലസ്ടു മൂല്യനിര്‍ണയും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സുപ്രീം കോടതിയുടെ നിലപാട് നിര്‍ണായകമാകും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ റദ്ദ് ചെയ്യില്ലെന്ന നിലപാടാകും കേരളം സ്വീകരിക്കുക.

Latest