Connect with us

National

'കുറഞ്ഞ സാമ്പത്തിക വളര്‍ച്ച, പരമാവധി തൊഴിലില്ലായ്മ'; മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി  | രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയില്‍ വലിയ ഇടിവ് സംഭവിച്ചതായും തൊഴില്‍രഹിതരുടെ എണ്ണം വര്‍ധിച്ചതായും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോശം ഭരണമായതിനാലാണ് രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ കുത്തനെയുള്ള ഇടിവ് സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കുറഞ്ഞ ജിഡിപി, പരമാവധി തൊഴിലില്ലായ്മ എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ഇ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ ഗ്രാഫും രാഹുല്‍ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. ജിഡിപി ഡേറ്റ പുറത്തുവന്നതിന് പിറകെയാണ് കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഏറ്റവും മോശം പ്രകടനമാണ് രാജ്യത്ത് സംഭവിച്ചത്. 2019-“20 ല്‍ നാലു ശതമാനം വളര്‍ച്ച നേടിയപ്പോള്‍ 2020-“21 സാമ്പത്തിക വര്‍ഷം 7.3 ശതമാനം സമ്പദ്ഘടന താഴേക്ക് പതിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദമായ 2021 ജനുവരി-മാര്‍ച്ച് കാലയളവില്‍ 1.6 ശതമാനം വളര്‍ച്ച നേടാനായി. കാര്യശേഷിയില്ലാത്ത മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ നാശം ആരംഭിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു

Latest